പ​യ്യാ​വൂ​ർ: കാ​ട്ടി​ക്ക​ണ്ടം ആ​ദി​വാ​സി ന​ഗ​റി​ലെ ഇ​രു​പ​ത്തെ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ഇ​ക്കാ​ര്യ​ത്തി​ൽ വ​കു​പ്പ് മ​ന്ത്രി, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി (എ​കെ​എ​സ്) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ണ്ണൂ​റ് വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ താ​മ​സി​ച്ചു​വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചു ന​ൽ​കി​യ പൊ​തു​കി​ണ​റാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യും കു​ടും​ബ​വും കി​ണ​ർ മ​ലി​ന​മാ​ക്കി ഇ​വ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കാ​ട്ടി​ക്ക​ണ്ടം ന​ഗ​റി​ലു​ള്ള​വു​ടെ വ​ഴി മ​തി​ൽ കെ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ന​ട​പ്പാ​ലം ത​ക​ർ​ക്കു​ക​യും ചെ​യ്തു​വെ​ന്നും കാ​ണി​ച്ച് എ​കെ​എ​സ് മ​ന്ത്രി​ക്കും ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി. എ​കെ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​മോ​ഹ​ന​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​സി.​വാ​സു​ദേ​വ​ൻ, വാ​ർ​ഡ് മെം​ബ​ർ ര​ജ​നി സു​ന്ദ​ര​ൻ, എ​സ്ടി പ്ര​മോ​ട്ട​ർ അ​നി​ത എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.