ര​യ​റോം: മ​ല​യോ​ര മേ​ഖ​ല​യി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ര​യ​റോം-പ​ള്ളി​പ്പ​ടി-ബിം​ബു​ങ്കാ​ട് റോ​ഡ് ജ​ന​കി​യ കൂ​ട്ടാ​യ്മ​യി​ൽ ന​വീ​ക​രി​ച്ചു. പൊ​ട്ടിപ്പൊ​ളി​ഞ്ഞ റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചും. റോ​ഡ​രി​കി​ലെ കാ​ട് തെ​ളി​ച്ചു​മാ​ണ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.​

ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ര​ണ്ടുപ​ഞ്ചാ​യ​ത്തു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ഴു കി​ലോ​മി​റ്റ​ർ ദൈ​ർ​ഘൃ​മു​ള്ള റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം ന​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജ​ന​കി​യ കൂ​ട്ടാ​യ്മ റോ​ഡ് പു​ന​രു​ദ്ധ​ര​ണം ന​ട​ത്തി​യ​ത്. എം.​കെ.​ സു​രേ​ന്ദ്ര​ൻ, ടോ​മി വെ​ട്ടി​ക്കാ​ല​യി​ൽ, സ​ണ്ണി മ​റ്റ​ത്തി​ൽ, ജ​യിം​സ് എ​ട്ടാ​ട്ടി​ൽ, ജ​യ്സ​ൺ മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.