അനധികൃത വഴിയോര കച്ചവടം ഒഴിപ്പിച്ചു
1466803
Tuesday, November 5, 2024 8:20 AM IST
ഇരിട്ടി: അനധികൃത വഴിയോര കച്ചവടത്തിനെതിരെ ഇരിട്ടി നഗരസഭ നടത്തിയ പരിശോധനയിൽ വൻ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പഴയ ബസ് സ്റ്റാൻഡിലെ മുറുക്കാൻ കടയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇരിട്ടി പാലം മുതൽ ബസ് സ്റ്റാൻഡ് വരെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒൻപത് വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു.
നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചിപ്സ്, പഴക്കച്ചടവട സ്ഥാനങ്ങളാണ് ഒഴിപ്പിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന സ്ട്രീറ്റ് വെൻഡിംഗ് കമ്മിറ്റി യോഗം അനധികൃത വഴിയോര കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. പരിശോധനയിൽ ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ജീൻസ്, എൻയുഎൽഎം പി.ലേജു, ഇരിട്ടി എസ്ഐ കെ. സന്തോഷ് കുമാർ, എന്നിവർ നേതൃത്വം നൽകി.