സ്പെക്ട്രം തൊഴിൽ മേള സംഘടിപ്പിച്ചു
1466809
Tuesday, November 5, 2024 8:36 AM IST
കണ്ണൂർ: കണ്ണൂർ ഗവ. ഐടിഐയിൽ സംഘടിപ്പിച്ച സ്പെക്ട്രം തൊഴിൽ മേള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ ബിജോയ് തയ്യിൽ, പ്രിൻസിപ്പൽ ബി.എസ്. ദിലീപൻ, പി. ഷാജി, വനിത ഐടിഐ പ്രിൻസിപ്പൽ എം.പി. വൽസൻ, കെ.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 70 കമ്പനികൾ പങ്കെടുത്തു. 2024 വരെ ഐടിഐ പഠനം നടത്തിയവർക്ക് അവസരം ലഭിച്ചു. നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്, നാഷണൽ അപ്രൻറിസ്ഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ നേടിയർക്ക് ജോലി ലഭ്യമാക്കുന്നതിനായാണ് മേള സംഘടിപ്പിച്ചത്.