സണ്ണിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണം: കത്തോലിക്ക കോൺഗ്രസ്
1466850
Wednesday, November 6, 2024 1:12 AM IST
ചെറുപുഴ: കാട്ടുപന്നി ശല്യം പ്രതിരോധിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഷോക്കേറ്റു മരിച്ച ചുനയമ്മാക്കൽ സണ്ണിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നല്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ചെറുപുഴ ഫൊറോന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കാട്ടുപന്നി ശല്യം അതി രൂക്ഷമായ തിരുമേനി പോലുള്ള മലയോര പ്രദേശങ്ങളിൽ കൃഷിക്കാർ അധ്വാനിച്ച് നട്ടുവളർത്തുന്ന എല്ലാ ഭക്ഷ്യവിളകളും കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി നശിപ്പിക്കു കയാണ്.
ഇതിൽ പൊറുതിമുട്ടിയ ആയിരക്കണക്കിന് കർഷകരിൽ ഒരാളാണ് കഴിഞ്ഞ ദിവസം ജീവൻ വെടിഞ്ഞ സണ്ണി. സർക്കാർ വാഗ്ദാനം അനുസരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡ് തലങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങൾ സംഘടിച്ച് ഈ കാട്ടുമൃഗ ശല്യത്തെ പ്രതിരോധിക്കാൻ സാധിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗം ഫൊറോന വികാരി ഫാ. ഫിലിപ് ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് കെ.സി. ജോസഫ് കുന്നേൽ അധ്യഷത വഹിച്ചു.
ഫാ. തോമസ് പൂവമ്പുഴ, ഫിലിപ് വെളിയത്ത്, സിബി ജാതിക്കുളം, അസി പൂക്കുളം, ജോയിച്ചൻ പറമ്പിൽ, സജി തോപ്പിൽ, ജോസ് ഇളപ്പുങ്കൾ, മിനി പാറശേരിൽ, ഷിന്റോ തോമസ്, മോഹൻ പുള്ളികാട്ടിൽ, രാജു കാരക്കട്ടിൽ, ജോയി ആടിമാക്കൽ, തുടങ്ങിവർ പ്രസംഗിച്ചു.