ത​ല​ശേ​രി: ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ ക​ൺ​വീ​ന​റും ഇ​രി​ട്ടി പ്ര​ഗ​തി കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന മീ​ത്ത​ലെ പു​ന്നാ​ട്ടെ അ​ശ്വി​നി​കു​മാ​റി​നെ(27) ബ​സി​നു​ള്ളി​ൽ വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നാം പ്ര​തി​യെ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി.

13 പ്ര​തി​ക​ളെ ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ വി​ട്ടു. മൂ​ന്നാം​പ്ര​തി​യും എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ചാ​വ​ശേ​രി ന​ര​യ​ൻ​പാ​റ ഷെ​രി​ഫ മ​ൻ​സി​ൽ എം.​വി. മ​ർ​സൂ​ക്കി​നെ​യാ​ണ്(38) കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കു​ള്ള ശി​ക്ഷ നാ​ളെ വി​ധി​ക്കും. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് ഫി​ലി​പ്പ് തോ​മ​സാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളും എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​യ പാ​ര​ല​ൽ വെ​മ്പ​ടി​യി​ലെ പു​തി​യ​വീ​ട്ടി​ൽ അ​സീ​സ് (42), മ​യ്യി​ൽ ക​ണ്ണാ​ടി​പ​റ​മ്പ​ത്ത് കു​ഞ്ഞ​റ​ക്ക​ൽ ത​യ്യാ​ട വ​ള​പ്പി​ൽ നു​ഹു​ൽ അ​മീ​ൽ (40), ചാ​വ​ശേ​രി പു​തി​യ​വീ​ട്ടി​ൽ മൈ​ക്കോ​ട്ട് പി.​എം.​സി​റാ​ജ് (42), ശി​വ​പു​രം പ​ടു​പാ​റ ചെ​ങ്ങോ​ത്ത് പു​തി​യ​പു​ര​യി​ൽ എ.​പി.​ഹൗ​സി​ൽ സി.​പി. ഉ​മ്മ​ർ (40), ഉ​ളി​യി​ൽ ഷാ​ഹി​ദ മ​ൻ​സി​ൽ മാ​വി​ല​ക്ക​ണ്ടി എം.​കെ.​യൂ​നു​സ് (43), ഉ​ളി​യി​ൽ ചാ​വ​ശേ​രി ര​യ​രോ​ത്ത് ക​റു​വ​ന്‍റെ വ​ള​പ്പി​ൽ ആ​ർ.​കെ.​അ​ലി(45), ചാ​വ​ശേ​രി ന​ര​യ​ൻ​പാ​റ​പാ​റ​യി​ൽ ക​രു​വ​ന്‍റെ വ​ള​പ്പി​ൽ ടി.​കെ.​ഷ​മീ​ർ (38), കോ​ലാ​രി പാ​ലോ​ട്ടു​പ​ള്ളി കൊ​വ്വ​ൽ നൗ​ഫ​ൽ (39), ത​ന്തോ​ട് ത​ങ്ങ​ലോ​ട്ട് യാ​ക്കൂ​ബ് (41), ഉ​ളി​യി​ൽ ന​ര​യ​ൻ​പാ​റ സി.​എം. വീ​ട്ടി​ൽ മു​സ്ത​ഫ (47), കീ​ഴു​ർ കോ​ട്ട​ക്കു​ന്ന് വീ​ട്ടി​ൽ വൈ​യ്യ​പ്ര​ത്ത് ബ​ഷീ​ർ (53), ഇ​രി​ക്കൂ​ർ മും​താ​സ് മ​ൻ​സി​ൽ കെ.​ഷ​മ്മ​സ് (35), ഇ​രി​ക്കൂ​ർ മും​താ​സ് മ​ൻ​സി​ൽ കെ.​ഷാ​ന​വാ​സ് (35)എ​ന്നി​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

കേ​സി​ൽ 42 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ച്ച​ത്. 85 രേ​ഖ​ക​ളും 57 തൊ​ണ്ടി മു​ത​ലു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഡി​വൈ​എ​സ്പി ഡി. ​സാ​ലി​യാ​ണ് കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​ശ്വി​നി​കു​മാ​ർ വ​ധ​ത്തേ തു​ട​ർ​ന്ന് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രി​ട്ടി പോ​ലീ​സ് സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യും 120 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ക്കു​ക​യും ക​ത്തി​ക്കു​ക​യും കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്തു. വി​ചാ​ര​ണ വേ​ള​യി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ സാ​ക്ഷി​ക​ളും പ​തി​നൊ​ന്നാം സാ​ക്ഷി​യും പ്ര​തി​ക​ളേ​യും ആ​യു​ധ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യി​ട്ട് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​യാ​റാ​യി​ല്ലെ​ന്നും കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യ ജോ​സ​ഫ് തോ​മ​സ്, പി. ​പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ പോ​കു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​വ​രു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

2005 മാ​ർ​ച്ച് പ​ത്തി​ന് രാ​വി​ലെ 10.15-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​രി​ൽ നി​ന്നും പേ​രാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ശ്വി​നി​കു​മാ​റി​നെ ഇ​രി​ട്ടി പ​യ​ഞ്ചേ​രി​മു​ക്കി​ൽ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ബോം​ബെ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ ശേ​ഷം വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ.​പി.​സി നൗ​ഷാ​ദ്, അ​ഡ്വ. ര​ഞ്ജി​ത്ത് മാ​രാ​ർ എ​ന്നി​വ​രാ​ണ് ഹാ​ജ​രാ​യ​ത്.

നീ​തി​കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു: വ​ത്സ​ൻ തി​ല്ല​ങ്കേ​രി

അ​ശ്വി​നി​കു​മാ​റി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ നി​ർ​ഭാ​ഗ്യ​ക​ര​മാ​യ വി​ധി​യാ​ണു​ണ്ടാ​യ​തെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി. തു​ട​ക്കം മു​ത​ൽ ത​ന്നെ അ​ന്വേ​ഷ​ണ​സം​ഘം കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

എ​ത്ര​യും പെ​ട്ടെ​ന്ന് കേ​സ് അ​ന്വേ​ഷി​ച്ച് തീ​ർ​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​യി​രു​ന്നു സം​ഘം. കേ​ര​ള സ​മൂ​ഹ​ത്തെ​യൊ​ന്നാ​കെ ഞെ​ട്ടി​ച്ച കേ​സാ​ണ് അ​ശ്വി​നി കു​മാ​റി​ന്‍റെ കൊ​ല​പാ​ത​കം. ഒ​രു തെ​റ്റും ചെ​യ്യാ​ത്ത ഒ​രാ​ളെ പ​ട്ടാ​പ്പ​ക​ൽ ബ​സി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ദൃ​ക്സാ​ക്ഷി​ക​ള​ട​ക്ക​മു​ള്ള കേ​സാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ സ​മൂ​ഹ​വും കു​ടും​ബ​വും ആ​ഗ്ര​ഹി​ച്ച ത​ര​ത്തി​ലു​ള്ള വി​ധി​യ​ല്ല വ​ന്ന​ത്.​വി​ചാ​ര​ണ വേ​ള​യി​ൽ പോ​ലും കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്നു​വെ​ന്നും വ​ത്സ​ൻ തി​ല്ല​ങ്കേ​രി പ്ര​തി​ക​രി​ച്ചു.