റബർ കർഷകരെ രക്ഷിക്കാൻ സർക്കാരുകൾ തയാറാകണം: ബിനോയ് ജോസഫ്
1466379
Monday, November 4, 2024 3:24 AM IST
ഇരിട്ടി: അനുദിനം വിലതാഴ്ന്നുകൊണ്ടിരിക്കുന്ന റബർ വിലയിടിവ് പിടിച്ച് നിർത്തി കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥന സർക്കാരുകൾ തയാറാകണമെന്നും വന്യജീവി ശല്യം കാരണം കൃഷിക്കാർക്ക് ഉണ്ടാവുന്ന കൃഷി നാശങ്ങൾക്ക് നഷ്ട പരിഹാരം നൽക്കണമെന്നും കേരള കോൺഗ്രസ് സ്കറിയ വിഭാഗം സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ് ആവശ്യപ്പെട്ടു.
ഇരിട്ടിയിൽ പാർട്ടി ജില്ലാ കൺവൻഷനും ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.സി. ജേക്കബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ഡോ. ഷാജി കടമല മുഖ്യപ്രഭാഷണം നടത്തി. ഹംസ പുല്ലാട്ട്, കൊറ്റിയാൻ കൃഷ്ണൻ, ടോമി കുര്യത്ത് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ. ഷാജി ജോസഫ്-പ്രസിഡന്റ്, ജോർജുകുട്ടി ഏബ്രഹാം-ജനറൽ സെക്രട്ടറി, ടോമി കുര്യത്ത്-സെക്രട്ടറി, കൊറ്റിയാൻ കൃഷ്ണൻ, ഹംസ പുല്ലാട്ട്-വൈസ് പ്രസിഡന്റുമാർ, പി.പി. അനന്തൻ-ട്രഷറർ.