പള്ളിമുറ്റത്ത് പൂന്തോട്ടമൊരുക്കി റിട്ട. അധ്യാപിക
1591977
Tuesday, September 16, 2025 1:53 AM IST
ചെമ്പന്തൊട്ടി: റിട്ട.അധ്യാപിക ഷേർലിയുടെ ശ്രമഫലമായി ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയുടെ മുന്നിൽ മനോഹരമായ പൂന്തോട്ടം തയാറായി. കാടുകൾ വളർന്ന സ്ഥലമാണ് ടീച്ചർ പൂന്തോട്ടമൊരുക്കി ദൃശ്യമനോഹരമാക്കിയത്.
കഴിഞ്ഞവർഷം ഫൊറോനയിൽ സഹവികാരിയായിരുന്ന ഫാ. തോമസ് പള്ളിയ്ക്കൽ ഇവിടെയൊരു പൂന്തോട്ടത്തിന് തുടക്കമിട്ടിരുന്നെങ്കിലും അദ്ദേഹം സ്ഥലംമാറി പോയതോടെ ഇവിടം വീണ്ടും കാടുകയറി മൂടിയപ്പോഴാണ് ടീച്ചർ പുതിയ പൂന്തോട്ടം തയാറാക്കാനുള്ള ശ്രമം തുടങ്ങിയത്.
ഇപ്പോൾ ജമന്തി, സീനിയ, ഞെറപറ, കൊങ്ങിണി, റോസ് എന്നിവയടക്കം വിവധയിനം പൂക്കളുടെ തോട്ടമായി മാറി.
ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, പാരീഷ് ട്രസ്റ്റിമാരായ സണ്ണി മാനാംപുറത്ത്, നിമ്മി വാഴയിൽ, അൾത്താര ശുശ്രൂഷി ആന്റോ, മോളി ചേരിയിൽ എന്നിവരുടെ സഹായവും ടീച്ചർക്ക് ലഭിച്ചത് പൂന്തോട്ടമൊരുക്കൽ എളുപ്പമാക്കിയിരുന്നു. 2014 ൽ കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിൽനിന്ന് വിരമിച്ച ഷേർലി ടീച്ചർ ഓയിസ്ക ഇക്കോ ക്ലബിന്റെ സജീവ പ്രവർത്തകയായിരുന്നു.