മടമ്പം പികെഎം കോളജിന് എക്സലൻസ് അവാർഡ്
1591987
Tuesday, September 16, 2025 1:54 AM IST
പയ്യാവൂർ: ദേശീയതലത്തിൽ മികവു തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുമോദിക്കുന്ന "എക്സലൻസിയ 2025' പരിപാടിയിൽ മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് ലഭിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു അവാർഡ് ഏറ്റുവാങ്ങി.
നാക് ആക്രെഡിറ്റേഷനിൽ (തേഡ് സൈക്കിൾ) എ ഗ്രേഡ്, അധ്യാപക പരിശീലനത്തിൽ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് 2024 ൽ (കെഐആർഎഫ്) മൂന്നാം റാങ്ക് എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയതിനാണ് അവാർഡ്. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും സംയുക്തമായാണ് എക്സലൻസിയ 2025 സംഘടിപ്പിച്ചത്.