എൽഡിഎഫ് മലയോര കർഷകർക്കൊപ്പം: ജനാധിപത്യ കേരള കോൺഗ്രസ്
1591984
Tuesday, September 16, 2025 1:54 AM IST
കണ്ണൂർ: ജനവാസ മേഖലകളിൽ ഇറങ്ങുന്ന ആക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന നിയമനിർമാണ ബില്ലിന് മന്ത്രിസഭ അനുമതി നൽകിയത് എൽഡിഎഫ് സർക്കാർ മലയോര കർഷകർക്ക് ഒപ്പമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ എ. ജെ.ജോസഫ് പറഞ്ഞു.
ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ നേതൃത്വ യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ജില്ലാ ഭാരവാഹികളായ ജോസഫ് പരത്തനാൽ, ടോമിച്ചൻ നടുതൊട്ടിയിൽ, ബാബു അണിയറ, ബാബു സെബാസ്റ്റ്യൻ, ജോസ് മാത്യു, ബിജു പുളിക്കൻ, സണ്ണി പായിക്കാടൻ, ജോസ് തെക്കേടത്ത്, സണ്ണി എന്നിവർ പ്രസംഗിച്ചു.