ആദിവാസി ക്ഷേമ സമിതി മാർച്ച് നടത്തി
1591991
Tuesday, September 16, 2025 1:54 AM IST
ഇരിട്ടി: ആനമതിൽ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതിയുടെ നേതൃ ത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമാണ് നിർമാണം ഇഴഞ്ഞു നീങ്ങുന്നതെന്ന് ആരോപിച്ചായിരുന്നു ആദിവാസി ക്ഷേമ സമിതി ആറളം ഫാം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ ധർണ ഉദ്ഘാടനം ചെയ്തു. ആറളം ഫാം എകെഎസ് ഏരിയ സെക്രട്ടറി കെ.എ. ജോസ് അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, കെ.കെ. ജനാർദനൻ, പി.സി. ലക്ഷ്മി, പി.കെ. അനന്തൻ, പി.കെ. രാമചന്ദ്രൻ, മിനി ദിനേശൻ , എ.ആർ. രാമചന്ദ്രൻ, എ.ആർ. ജോയൽ, ടി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.