വികസന സദസിനെതിരേ യുഡിഎഫ് പ്രചാരണ കൺവൻഷൻ 25ന്
1591995
Tuesday, September 16, 2025 1:54 AM IST
കണ്ണൂർ: കേരളത്തിലെ പോലീസ് സംവിധാനം ഇത്രയധികം കുത്തഴിഞ്ഞതിന്റെ ഉത്തരവാദി ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രിയാണെന്നും, പോലീസ് സംവിധാനം ഇത്രയേറെ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ട ഒരു കാലഘട്ടം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനില്ക്കെ സ്ഥാപനങ്ങ ളുടെ ഫണ്ട് ഉപയോഗിച്ച് വികസന സദസ് നടത്തണമെ മെന്ന നിർദേശത്തിന് യുഡിഎഫ് എതിരാണ്. ഫണ്ട് വെട്ടിക്കുറച്ചും വൈകിപ്പിച്ചും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം സർക്കാർ തകർക്കുന്ന ഈ അവസ്ഥയിൽ അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത ഇല്ലാതാക്കിയ പിണറായി സർക്കാ രിന്റെ നിർദേശം തീർത്തും ധൂർത്താണെന്നും നവ കേരള സദസിന്റെ മോഡലിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ജനങ്ങളുടെ പണം ദുർവ്യയം ചെയ്യാനുള്ള നീക്കത്തോട് യുഡിഎഫ് യോജിക്കുന്നല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
നിലപാട് വിശദീകരിക്കുന്നതിനും തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണാ ർഥവും 25ന് ഉച്ചകഴിഞ്ഞു മൂന്നിന് കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തിൽ വിപുലമായ പ്രചാരണ കൺവൻഷൻ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. ചെയർമാൻ പി.ടി. മാത്യു അധ്യക്ഷതയിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം യോഗം ചെയ്തു.
പ്രചാരണ കൺവൻഷന്റെ ഭാഗമായി 17 മുതൽ 20 പേരെ വിവിധ നിയോജക മണ്ഡലങ്ങളിൽ യുഡിഎഫ് നേതൃയോഗങ്ങൾ ചേരാൻ തീരുമാനിച്ചു. 19ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് രിപാടി വിജയിപ്പിക്കാൻ യോഗം യുഡിഎഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
നേതാക്കളായ അബ്ദുൾ കരീം ചേലേരി, മാർട്ടിൻ ജോർജ് , കെ.ടി. സഹദുള്ള, സി.എ. അജീർ, ഇല്ലിക്കൽ ആഗസ്തി, ജോൺസൺ പി തോമസ്, കെ. പ്രമോദ്, തോമസ് വെക്കത്താനം , സന്തോഷ് കണ്ണരം പള്ളി , എൻ.ജി. സുനിൽ പ്രകാശ്, എം. സതീഷ് കുമാർ, വി.രാഹുലൻ, സി.കെ. സഹജൻ , ജോസ് വേലിക്കകത്ത്, കെ.പി. താഹിർ തുടങ്ങിയവർ പങ്കെടുത്തു.