പിക്കപ്പ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു
1591870
Monday, September 15, 2025 10:00 PM IST
പയ്യന്നൂര്‍: പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ പെയിന്റിംഗ് തൊഴിലാളി മരിച്ചു. തൃക്കരിപ്പൂര്‍ കക്കുന്നം ചെമ്മട്ടില മസ്ജിദ് റോഡിലെ പരേതനായ കെ. കുഞ്ഞിക്കണ്ണൻ-ടി.വി. ദേവകി ദന്പതികളുടെ മകന് ടി.വി. സുകേഷാണ് (38) മരിച്ചത്.
ഞായറാഴ്ച രാത്രി 11.45 ഓടെ പയ്യന്നൂര്‍ മെയിന്‍ റോഡിലെ മിന ബസാറിന് സമീപമായിരുന്നു അപകടം. പയ്യന്നൂരില്‍നിന്നും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് സുകേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരേവന്ന പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സുകേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരി: റീന.