ആ​ല​ക്കോ​ട്: കെ​സി​വൈ​എം, എ​സ്എം​വൈ​എം ആ​ല​ക്കോ​ട് ഫൊ​റോ​ന​യു​ടെ 2025-26 പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം ന​ട​ത്തി. ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മു​ക്കു​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​സി​വൈ​എം ആ​ല​ക്കോ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ജ​ൽ ജോ​ബി പ​ന്ത​ലാ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ർ​ണം എ​ന്ന പേ​രി​ൽ പു​തി​യ സ​മി​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും മു​ൻ സ​മി​തി അം​ഗ​ങ്ങ​ളു​ടെ ആ​ദ​ര​വും ന​ട​ത്തി. കെ​സി​വൈ​എം ആ​ല​ക്കോ​ട് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി​ൻ പ​രി​യാ​നി​ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജോ​ണി​ച്ച​ൻ കൊ​ട​ക​നാ​ടി , അ​പ​ർ​ണ സോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​സി​വൈ​എം ആ​ല​ക്കോ​ട് മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ബ​ൽ കു​ര്യ​ൻ, റി​മ​ൽ അ​ഗ​സ്റ്റി​ൻ, മ​രീ​റ്റ, അ​മ​ല, അ​ശ്വി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.