മുറിക്കുന്നതിനിടയിൽ തെങ്ങ് വീണു തൊഴിലാളി മരിച്ചു
1591869
Monday, September 15, 2025 10:00 PM IST
ചെറുപുഴ: തെങ്ങ് മുറിക്കുന്നതിനിടയിൽ തെങ്ങ് വീണു തൊഴിലാളി മരിച്ചു. തിരുമേനി കോക്കടവിലെ മൈലാടൂർ സണ്ണി (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം.
കോക്കടവ് ടൗണിനടുത്ത് ഉണങ്ങിയ തെങ്ങുമുറിച്ച് വലിച്ചിടുന്നതിനിടയിലായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംസ്കാരം ഇന്ന് 3.30 ന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ലിജി. മക്കൾ: ജസ്ന, ക്രിസ്റ്റീന. സഹോദരങ്ങൾ: ടോമിച്ചൻ, തങ്കച്ചൻ, ബാബു, കൊച്ചുമോൻ, മോളിമ്മ, സോഫിയാമ്മ.