കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോന കൺവൻഷൻ നടത്തി
1460763
Saturday, October 12, 2024 5:18 AM IST
പയ്യാവൂർ: "കരുത്തായി കരുതലായി കാലത്തിനൊപ്പം' എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോന കൺവൻഷൻ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടത്തി.
പതാക ഉയർത്തലിനുശേഷം തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു.സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുമിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡന്റ് ബെന്നി ജോൺ ചേരിയ്ക്കത്തടം അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജെയ്സൺ വാഴകാട്ട് ആമുഖപ്രഭാഷണവും പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം അനുഗ്രഹ പ്രഭാഷണവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ മുഖ്യപ്രഭാഷണവും നടത്തി.
ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, അതിരൂപത ഫിനാൻസ് ഓഫീസർ റവ. ഡോ. ജോസഫ് കാക്കരമറ്റം, ഗ്ലോബൽ വർക്കിംഗ് കമ്മിറ്റിയംഗം ബേബി നെട്ടനാനി എന്നിവർ ക്ലാസെടുത്തു.
ഫൊറോന ജനറൽ സെക്രട്ടറി വിൽസൺ ചാക്കോ, അതിരൂപത സെക്രട്ടറി വർഗീസ് പള്ളിച്ചിറ, ഫൊറോന കോ-ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.