ഗവ. മെഡിക്കൽ കോളജ് ജീവനക്കാരുടെ ശമ്പളം ഉടൻ അനുവദിക്കണം: എൻജിഒഎ
1460760
Saturday, October 12, 2024 5:18 AM IST
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സർക്കാർ ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
അടുത്ത ദിവസം തന്നെ ജീവനക്കാർക്ക് ശമ്പളം അനുവദിച്ചില്ലേങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും തിരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രാജേഷ് ഖന്ന യോഗം ഉദ്ഘാടനം ചെയ്തു.
നേതാക്കളായ എം.പി. ഷനീജ്, അഷ്റഫ് ഇരിവേരി, പി. നന്ദകുമാർ, അഷ്റഫ് മമ്പറം, രജേഷ് ബാബു, സി. നജ്മ, എൻ.കെ. രത്നേഷ്, വി. സത്യൻ, വി.ആർ സുധീർ എന്നിവർ പ്രസംഗിച്ചു.
കുത്തിയിരിപ്പ് സമരം 14ന്
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വീണ്ടും ശമ്പള പ്രതിസന്ധിയുണ്ടായതിനെ തുടർന്ന് 14 ന് രാവിലെ മുതല്‍ എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജിന് മൂന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും.