കെ.എം. മാത്യു ഫൗണ്ടേഷൻ സദ്ഭാവന പുരസ്കാരം കരുവഞ്ചാൽ ആശാഭവൻ സ്കൂളിന്
1460631
Friday, October 11, 2024 7:49 AM IST
കരുവഞ്ചാൽ: മലബാറിലെ പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയും ചപ്പാരപ്പടവ് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.എം. മാത്യുവിന്റെ സ്മരണാർത്ഥം കെ.എം. മാത്യു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സദ്ഭാവന പുരസ്കാരത്തിന് കരുവഞ്ചാൽ ആശാഭവൻ സ്പെഷൽ സ്കൂൾ അർഹമായതായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ എം തോമസ്, സെക്രട്ടറി കെ ജെ ജോസഫ് മാസ്റ്റർ ഡയറക്ടർമാരായ ജോസ് കച്ചോലക്കാലായിൽ, മാത്യു കച്ചോലക്കാലയിൽ, മാത്യു കിഴക്കേൽ, ട്രഷറർ സ്വപ്ന എന്നിവർ അറിയിച്ചു.
50001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ.എം. മാത്യു അനുസ്മരണ സമ്മേളനവും സദ്ഭാവന പുരസ്കാര സമർപ്പണവും 15ന് രാവിലെ 10ന് ആശാഭവൻ സ്പെഷൽ സ്കൂളിൽ നടക്കും. പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിക്കും. ഡോ. കെ.എം. തോമസ് അധ്യക്ഷത വഹിക്കും.
കെ.എം. മാത്യു ചരമവാർഷിക ആചരണത്തോടനുബന്ധിച്ച് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരം 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് തടിക്കടവ് ഗവ. ഹൈസ്കൂളിൽ നടക്കും ഒന്നാം സമ്മാനം 2001 രൂപ, ട്രോഫി രണ്ടാം സമ്മാനം 1001 രൂപ ട്രോഫി ഫോൺ: 9745586020.