കളിമൺ ശില്പപ്രദർശനം
1460629
Friday, October 11, 2024 7:49 AM IST
പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ കളിമൺ ശില്പപ്രദർശനമൊരുക്കി. പുതിയ പാഠപുസ്തകത്തിലെ ജലവും മണ്ണും എന്ന പാഠഭാഗം പരിചയപ്പെടുന്നതിന്റെ ഭാഗമായാണ് മൂന്നാം ക്ലാസിലെ വിദ്യാർഥികൾ വിവിധ കളിമൺ രൂപങ്ങൾ തയാറാക്കിയത്. പുതിയ അറിവുകൾ നേടുന്നതിനൊപ്പം വിദ്യാർഥികളുടെ സർഗാത്മകത വളർത്തുന്നതിനുമായാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചത്. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, അധ്യാപിക ടി.വി. ദീപ, കെ.എ. ആൻസി, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ് എന്നിവർ നേതൃത്വം നൽകി.