എല്ലാ കെഎസ്ഇബി ഓഫീസിലും പരാതി പരിഹാര ഫോറം ഉണ്ടാകണം
1460627
Friday, October 11, 2024 7:49 AM IST
തളിപ്പറമ്പ്: വൈദ്യുതി ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനായി എല്ലാ കെഎസ്ഇബി ഓഫീസിലും ആഭ്യന്തര പരാതി പരിഹാര ഫോറം ഉണ്ടാകണമെന്ന് പുതിയ ഭേദഗതിയോടെ നിർദേശം നൽകിയതായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗം എ. ജെ. വിൽസൺ.
റെഗുലേറ്ററി കമ്മീഷൻ സംഘടിപ്പിച്ച ഉപഭോക്തൃ ബോധവത്കരണ പരിപാടി തളിപ്പറമ്പ് റിക്രിയേഷൻ ക്ലബിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കമ്മീഷൻ കംപ്ലയൻസ് എക്സാമിനർ ടി.ആർ. ഭുവനേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. നാടുകാണി കിൻഫ്ര പാർക്കിലെ 33 കെ വി സബ് സ്റ്റേഷൻ 110 കെവി ആയി ഉയർത്തണമെന്ന് പാർക്കിലെ വ്യവസായികൾ ആവശ്യപ്പെട്ടു. സബ്സ്റ്റേഷന് ഒരേക്കർ സ്ഥലം കൈമാറാൻ തയ്യാറാണെന്ന് കിൻഫ്ര അറിയിച്ചു.
കമ്മീഷൻ എസ്എഎസ് അംഗം പുരുഷോത്തമൻ, കമ്മീഷൻ കൺസ്യൂമർ അഡ്വക്കസി കൺസൾട്ടന്റ് ബി. ശ്രീകുമാർ, കമ്മീഷൻ സെക്രട്ടറി സി. ആർ. സതീഷ് ചന്ദ്രൻ, കമ്മീഷൻ എസ്എഎസ് അംഗം കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ സാനു ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.