സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് ജില്ലാ സമ്മേളനം
1460625
Friday, October 11, 2024 7:49 AM IST
കൂത്തുപറമ്പ്: നാട്ടിന്‍പുറങ്ങളില്‍ കായിക വിനോദം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വി.ശിവദാസന്‍ എംപി. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് എട്ടാമത് കണ്ണൂര്‍ ജില്ലാ സമ്മേളനം കൂത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. കേരള പോലീസ് താരം സി.എം. സുധീർകുമാർ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
കൂത്തുപറമ്പ് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനത്തിൽ എസ്എഫ്എ ജില്ലാ പ്രസിഡന്റ് എളയടത്ത് അശറഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി. സുജാത മുഖ്യാതിഥിയായിരുന്നു. ഇക്കണോമിക്സ് വിംഗ് കണ്ണൂർ എസ്പി പ്രദീപ് കുമാർ, കെ.എം. ലെനിൻ, സൂപ്പർ അഷ്റഫ് ബാവ,എം.സുമേഷ്, ട്രഷറർ കെ.എ. ഹമീദ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പഴയകാല കളിക്കാരും മുൻ ഇന്ത്യൻ താരങ്ങളുമായ അൽഫോൻസ, പി.കെ.ബാലചന്ദ്രൻ, കെ.വി.ധനേഷ് എന്നിവരെ ആദരിച്ചു.