കെഎസ്എസ്പിഎ വാർഷിക സമ്മേളനം
1460623
Friday, October 11, 2024 7:49 AM IST
ശ്രീകണ്ഠപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചെങ്ങളായി മണ്ഡലം വാർഷിക സമ്മേളനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു.
അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നതോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും നിലനിർത്താൻ സർവീസ് പെൻഷൻകാർക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ.മോഹനൻ അധ്യക്ഷത വഹിച്ചു.എം.പി.കുഞ്ഞിമൊയ്തീൻ, പി.ദിനേശൻ, പി.ബാലകൃഷ്ണൻ, ടി.രാജ്കുമാർ, പി.ടി.കുര്യാക്കോസ്, കെ.ദിവാകരൻ, കെ.വി.കുഞ്ഞിരാമൻ, സാമുവൽ പി, പി.സി. മറിയാമ്മ, പി.പി. ഭാഗ്യലക്ഷമി,വി.വി.കരുണാകരൻ, പി.വി.നാരായണൻ, പി.ടി.രാധാമണി, വി.ചന്ദ്രൻ, ടി.ജോസഫ്, കെ.വി.സുജാത എന്നിവർ പ്രസംഗിച്ചു.