രാജവെമ്പാലയെ പിടികൂടി
1460284
Thursday, October 10, 2024 8:45 AM IST
ഇരിട്ടി: എടപ്പുഴയിൽ വീട്ടിന്റെ ശുചിമുറിയുടെ ചുമരിൽ നിന്നും രാജവെന്പാലയെ പിടികൂടി. ജെയ്സൺ പാറത്തോട്ടിലിന്റെ വീടിന്റെ ശുചിമുറിയിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി രാജവെമ്പാലയെ പിടികൂടിയത്.
പട്ടി കുരയ്ക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് ശുചിമുറിയിൽ പാമ്പിനെ കണ്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് രാത്രിയിൽ തന്നെ വനം വകുപ്പ് താത്കാലിക ജീവനക്കാരനായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തിലേക്ക് വിട്ടു.