തളിപ്പറന്പ്-ഇരിട്ടി സംസ്ഥാന പാതയിലെ കുഴികൾ അപകടഭീഷണി ഉയർത്തുന്നു
1591694
Monday, September 15, 2025 1:59 AM IST
മടമ്പം: സംസ്ഥാന പാതയോരം തകർന്നത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും ഇടയാക്കുന്നു. തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാന പാതയിലെ മടമ്പം,തുമ്പേനി, കണിയാർവയൽ, പെരുവളത്തുപറമ്പ്,നിലാമുറ്റം, ഇരിക്കൂർ, പെരുമണ്ണ് എന്നിവിടങ്ങളിലാണ് മെക്കാഡം ചെയ്ത റോഡിന്റെ വശങ്ങൾ തകർന്നത്. പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ഇത്തരം ഇടങ്ങളിൽ എതിരേ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാതെ വാഹനങ്ങൾ നിർത്തിയിടേണ്ടി വരുന്നത് കാരണം ഗതാഗത തടസം ഉണ്ടാകുന്നുണ്ട്. വലിയ വളവുകളും വീതി കുറവുളള ഭാഗങ്ങളിലെ കുഴികൾ വലിയ അപകട ഭീഷണിയുമാണ് ഉയർത്തുന്നത്.