സൗജന്യമായി ട്രാവൽ കാർഡുകൾ നൽകി
1591700
Monday, September 15, 2025 1:59 AM IST
ആലക്കോട്: മാനന്തവാടി-ആലക്കോട് - ബന്തടുക്ക റൂട്ടിൽ പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാർക്ക് സൗജന്യമായി ട്രാവൽ കാർഡുകൾ നൽകി. മലയോര മേഖലാ പാസഞ്ചേർസ് അസോസിയേഷൻ കൃപാ ഏജൻസിയുടെ സഹകരണത്തോടെയാണ് ട്രാവൽ കാർഡുകൾ നൽകിയത്.
സ്ഥിരം യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കുകയും, പുതിയതായി തുടങ്ങുന്ന സർവീസുകൾ മികച്ച വരുമാനമുള്ളതാക്കുകയുമാണ് ലക്ഷ്യം. ആലക്കോട് നടത്തിയ ട്രാവൽ കാർഡ് വിതരണോദ്ഘാടനം ബസ് പാസഞ്ചേർസ് അസോസിയേഷൻ കൺവീനർ എം.വി.രാജു കെവിവിഇഎസ് പ്രസിഡന്റ് കെ. എം. ഹരിദാസിന് കൈമാറി നിർവഹിച്ചു.
ആലക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖലീൽ റഹ്മാൻ, കെ വിവിഇഎസ് ഭാരവാഹികളായ ജോൺ പടിഞ്ഞാത്ത്, എൻ.എം. മൊയ്തീൻ, ടി.സി. പ്രകാശ്,പ്രജി, ഷഫീക് എന്നിവർ പ്രസംഗിച്ചു.