കോഴിച്ചാൽ തുരുത്ത് പാലം ഉദ്ഘാടനം ചെയ്തു
1591695
Monday, September 15, 2025 1:59 AM IST
ചെറുപുഴ: കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിർമിച്ച കോഴിച്ചാൽ തുരുത്ത് പാലം ഉദ്ഘാടനം ചെയ്തു. 14 ലക്ഷം രൂപ ചെലവഴിച്ച് ചെറുപുഴ പഞ്ചായത്ത് നിർമിച്ച സ്റ്റീൽ പാലത്തിന്റെ ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എംഎൽഎ നിർവഹിച്ചു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം എ.സി. പൗലോസ്, പഞ്ചായത്തംഗങ്ങളായ സിബി എം. തോമസ്, മാത്യു കാരിത്താങ്കൽ, രജിത സജി, സജിനി മോഹൻ, വി. ഭാർഗവി, മുൻ പഞ്ചായത്തംഗം ജോയിസ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു.