ജീവൻരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
1591696
Monday, September 15, 2025 1:59 AM IST
പുലിക്കുരുമ്പ: സ്പർശം പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ജീവൻരക്ഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ. തോമസ് പൈമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് വി.ഡി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
ഫോർമീസ് തെള്ളിക്കുന്നേൽ ആമുഖ പ്രഭാഷണവും ശ്രീകണ്ഠപുരം സമരിറ്റൻ ഹോം ഡയറക്ടർ ഫാ. അനൂപ് നരിമറ്റത്തിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. കെ.വി. ശശിധരൻ ക്ലാസെടുത്തു. ഡോ. ലില്ലി, കെ.വി. ശശിധരൻ, അൽഫോൻസ മരുതുംകുഴിയിൽ എന്നിവർ പ്രസംഗിച്ചു. വീടുകളിൽ നിന്ന് ശേഖരിച്ച മരുന്നുകൾ ശ്രീകണ്ഠപുരം സമരിറ്റൻ ഹോമിന് കൈമാറി .