വിമാനത്താവളത്തിൽനിന്ന് സ്കൂട്ടർ മോഷണം പോയതായി പരാതി
1459781
Tuesday, October 8, 2024 8:27 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് സ്കൂട്ടർ മോഷണം പോയതായി പരാതി. എയർപോർട്ട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരി കാരപേരാവൂരിലെ പി. നൈഷയുടെ കെഎൽ 58 എസ് 4847 നമ്പർ സ്കൂട്ടറാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.20 ഓടെ മോഷണം പോയത്. എയർപോർട്ട് പോലീസിൽ പരാതി നൽകി. സ്കൂട്ടറുമായി കടന്നയാളുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.