റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ചുപേർക്കെതിരേ കേസ്
1459776
Tuesday, October 8, 2024 8:27 AM IST
മയ്യിൽ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു.
ജോലി വാഗ്ദാനം ചെയ്ത് റെയിൽവേ റിക്രൂട്ട്മെന്റിന്റെ വ്യാജരേഖകൾ കാണിച്ച് പലപ്പോഴായി 11,20,000 രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് പരാതി.
മാണിയൂർ കട്ടൂളിയിലെ പി.പി. സജീവന്റെ പരാതിയിൽ മക്രേരിയിലെ ലാൽചന്ദ്, ചൊക്ലിയിലെ കെ. ശശി, പുനലൂർ കക്കോട് അക്കരക്കോണം സ്വദേശി ശരത് എസ്. ശിവൻ, ഗീതാറാണി, ശരത് ശിവന്റെ ഭാര്യ എബി എന്നിവർക്കെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്.