അർജുന്റെ ചിത്രം വരച്ച് അഞ്ചാം ക്ലാസുകാരി
1458476
Wednesday, October 2, 2024 8:36 AM IST
ചന്ദനക്കാംപാറ: കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാടിന്റെ നൊമ്പരമായി മാറിയ അർജുന്റെ ചിത്രം വരച്ച് അഞ്ചാം ക്ലാസുകാരി. അർജുന് സ്മരണാഞ്ജലിയായി ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ആരാധ്യ ദേവദാസ് വരച്ച അർജുന്റെ ചിത്രം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന് കൈമാറി.
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പാക്കുന്ന സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് ആരാധ്യ താൻ വരച്ച ചിത്രം കൈമാറിയത്. സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക വിജിമാത്യു, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, വാർഡംഗം സിന്ധു ബെന്നി, റോയി വെട്ടത്ത്, ജെസി സി. ജോയ് എന്നിവർ പ്രസംഗിച്ചു.