ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം; പ്രവർത്തനമില്ലാതെ ഷീ ലോഡ്ജ്
1453962
Wednesday, September 18, 2024 1:28 AM IST
തളിപ്പറമ്പ്: ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാതെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഷീ ലോഡ്ജ്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഷീ ലോഡ്ജ് നിർമിച്ചത്. 2022 ഡിസംബർ 12ന് പ്രവൃത്തി തുടങ്ങിയ ഷീ ലോഡ്ജും വർക്കിംഗ് വുമൻസ് ഹോസ്റ്റലും കഴിഞ്ഞ ഫെബ്രുവരി നാലിനാണ് എം.വി. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തത്.
രാത്രി വൈകി തളിപ്പറമ്പ് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും വിദൂര പ്രദേശങ്ങളില്‍ നിന്ന് വന്ന് തളിപ്പറമ്പിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും സുരക്ഷിതമായി ചുരുങ്ങിയ ചെലവില്‍ താമസിക്കാനൊരിടം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. ശുചിമുറി, ഡോർമെറ്ററി, മുറികൾ, അടുക്കള, റിസപ്ഷൻ, വായനാമുറി, ഡൈനിംഗ് സൗകര്യങ്ങൾ എന്നിവയാണ് ഷീ ലോഡ്ജിലുള്ളത്. കുടുംബശ്രീക്കായിരിക്കും നടത്തിപ്പ് ചുമതലയെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
ഷീ ലോഡ്ജിനായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 33 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ നിന്ന് മൂന്നു ലക്ഷം രൂപ വീതം 27 ലക്ഷം രൂപയും അടക്കം ആകെ 85 ലക്ഷം രൂപ ചെലവിലാണ് പണി പൂര്‍ത്തീകരിച്ചത്.
2024-25 വര്‍ഷം ഇതിന്റെ ഒന്നാം നില നിര്‍മാണത്തിനായി 35 ലക്ഷം രൂപ കൂടി അനുവദിക്കുകയും ചെയ്തിരുന്നു.