റിട്ട. അധ്യാപക-അനധ്യാപകരുടെ സംഗമം : വിരമിച്ചവർ സമൂഹത്തിന്റെ മുഖ്യധാരയിൽ തന്നെ ഉണ്ടാകണം: മാർ ജോസഫ് പാംപ്ലാനി
1453951
Wednesday, September 18, 2024 1:27 AM IST
ചെന്പേരി: 1967-ൽ ആരംഭിച്ച തലശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റിലെ വിവിധ സ്കൂളുകളിൽനിന്ന് വിരമിച്ച അധ്യാപക-അനധ്യാപകരുടെ സംഗമം വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്നു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. വിരമിച്ച അധ്യാപകർ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉണ്ടാകണമെന്നും തങ്ങളുടെ അനുഭവസന്പത്ത് പുതുതലമുറയ്ക്ക് പ്രയോജനപ്പെടുത്താനാകണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ആതുര ശുശ്രൂഷ, സാമൂഹ്യ സേവനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ എല്ലാവരുടെയും സേവനങ്ങൾ തുടരണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
വികാരി ജനറാൾ മോൺ.ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താം പടവിൽ, സെബാസ്റ്റ്യൻ പുത്തൻപുര, ജോസഫീന ടീച്ചർ, അനന്തൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.