ഫാ. ഷിൻസ് കുടിലിൽ എവർറോളിംഗ് ബാഡ്മിന്റൺ ടൂർണമെന്റ്
1453944
Wednesday, September 18, 2024 1:27 AM IST
എടൂർ: അന്തരിച്ച ഫാ. ഷിൻസ് കുടിലിലിന്റെ സ്മരണക്കായി കെസിവൈഎം, എസ്എംവൈഎം എടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫാ. ഷിൻസ് കുടിലിൽ എവറോളിംഗ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഒളിന്പ്യൻ ടിന്റു ലൂക്ക ഉദ്ഘാടനം ചെയ്തു. എടൂർ ഫൊറോനായിലെ യുവജനങ്ങൾക്കായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
കെസിവൈഎം എടൂർ ഫൊറോന പ്രസിഡന്റ് റോണിറ്റ് തോമസ് അധ്യക്ഷത വഹിച്ചു. എടൂർ ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. നിതിൻ പൂകമല, പൈസക്കരി ദേവമാതാ കോളജ് പ്രിൻസിപ്പൽ എം.ജെ. മാത്യു, പാരിഷ് കോ-ഓർഡിനേറ്റർ സി.ജെ. ജോസഫ്, അനുഗ്രഹ് മാത്യു, ആൽവിൻ മുത്തുമല എന്നിവർ പ്രസംഗിച്ചു.
പന്ത്രണ്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഒന്നാം സമ്മാനമായ ഫാ. ഷിൻസ് കുടിലിൽ എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും നിവിൻ-അനൂപ് ടീമും രണ്ടാം സമ്മാനമായ എൻ.ജെ. യോഹന്നാൻ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും ബെസ്റ്റിൻ-എഡ്വിൻ ടീമും കരസ്ഥമാക്കി.