ഓണോത്സവം നടത്തി
1453769
Tuesday, September 17, 2024 1:51 AM IST
ഏരുവേശി: ഏകെജി യൂത്ത് സെന്റർ, യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവം വാർഡ് മെംബർ എം.ഡി. രാധാമണി ഉദ്ഘാടനം ചെയ്തു.
ടി.വി. അമൽ അധ്യക്ഷത വഹിച്ചു. ഇ.പി. ബാലകൃഷ്ണൻ, എം. സന്തോഷ് കുമാർ, എം.സി. അഭിലാഷ്, കെ. അക്ഷയ് എന്നിവർ പ്രസംഗിച്ചു.
എം. നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മെഡിക്കൽ പിജി എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയ ജിതിൻ എസ്. ആനന്ദ്, എൽഎൽബി ബിരുദം കരസ്ഥമാക്കിയ നന്ദന വിജയൻ എന്നിവരെ ആദരിച്ചു. തുടർന്ന് കലാസന്ധ്യയും അരങ്ങേറി.