റഷ്യയിൽ വാഹനാപകടത്തിൽ കൂത്തുപറമ്പ് സ്വദേശി മരിച്ചു
1453629
Monday, September 16, 2024 10:04 PM IST
കൂത്തുപറമ്പ്: റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്തുപറന്പ് സ്വദേശി മരിച്ചു. റഷ്യയിലെ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽപി സ്കൂളിന് സമീപം ശാരദാലയത്തിൽ എൻ. പി. തന്മയ്നാഥാണ് (27) മരിച്ചത്.
നാല് ദിവസം മുമ്പായിരുന്നു അപകടം. ശിവപുരം ഹൈസ്കൂൾ റിട്ട. അധ്യാപകൻ എൻ. പ്രേംനാഥ് -വേങ്ങാട് ഇകെഎൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുഖ്യാധ്യാപിക സി.പി സജിനി ദമ്പതികളുടെ മകനാണ്. നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.