മൊന്തനാരി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
1453607
Sunday, September 15, 2024 6:37 AM IST
പയ്യന്നൂര്‍: ഏഴിമലയില്‍ മൊന്തനാരിയച്ചന്റെ സ്മരണക്കായി നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. കയ്റോസിനു കീഴില്‍ ഏഴിമലയില്‍ പ്രവര്‍ത്തിക്കുന്ന മൊന്തനാരി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹകരണത്തോടെ നിര്‍മിച്ച പാര്‍ക്കാണ് ഉദ്ഘാടനം ചെയ്തത്.
കയ്റോസ് കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോമോന് ചെമ്പകശേരി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഏഴിമല ഇടവക വികാരി ഫാ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു.
രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായും ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ മികച്ച ഇടപെടല്‍ നടത്തുന്ന കെ.പി. ദിവാകരന് വിശിഷ്ടാതിഥിയായും സംബന്ധിച്ചു. വാര്‍ഡ് അംഗം സി.എം. സുമതി, കയ്റോസ് കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സി ഷാജു, പീറ്റര്‍ ഏഴിമല, ഷെജിറ്റ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച കെ.പി. ദിവാകരനേയും നീന്തല്‍ പരിശീലനത്തില്‍ ഡോക്ടറേറ്റ് നേടിയ ചാള്സണ് എഴിമല, ശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ സംസ്കൃതം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സിയ മേരി എന്നിവരെ ചടങ്ങില്‍ സ്നേഹോപഹാരം നല്കി ആദരിച്ചു.മൊന്തനാരി ശില്പം സ്ഥിതി ചെയ്യുന്ന പൂന്തോട്ടത്തിനും മൊന്തനാരിയച്ചന്റെ കബറിടത്തിനും സമീപത്തായാണ് കുട്ടികളുടെ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.