ഇ​രി​ട്ടി: കോ​ളി​ക്ക​ട​വി​ലെ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​വ​ക്കു​ന്നി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് നി​ർ​മി​ച്ച സ്നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ൽദാ​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

അ​പ​ക​ടാ​വ​സ്‌​ഥ​യി​ലു​ള്ള ഷെ​ഡ്‌​ഡി​ൽ താ​മ​സി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​ണു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ക​രു​ത​ലി​ൽ വീ​ടാ​യ​ത്. 7.5 ല​ക്ഷം രൂ​പ ചെ​ല​വി​ൽ 650 ച​തു​ര​ശ്ര അ​ടി​യി​ൽ ര​ണ്ടു കി​ട​പ്പുമു​റി​ക​ൾ, അ​ടു​ക്ക​ള, ഹാ​ൾ എ​ന്നി​വ​യു​ള്ള വ​യ​റിം​ഗും പ്ലം​ബിം​ഗും പൂ​ർ​ത്തി​യാ​ക്കി​യ വീ​ടാ​ണ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

നാ​ല​ര ല​ക്ഷം പ​ണ​മാ​യും പി​രി​ച്ചെ​ടു​ത്തും മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് ശേ​ഖ​രി​ച്ചു​മാ​ണ് വീ​ട് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ന് വീ​ടുനി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ വേ​ലാ​യു​ധ​ൻ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് അം​ഗം ഡോ. ​എം.​ജെ.​ മാ​ത്യു, റ​യി​സ് ക​ണി​യാ​റ​ക്ക​ൽ, കെ.​ ബാ​ല​കൃ​ഷ്‌​ണ​ൻ, യു​ഡി​എ​ഫ് പാ​യം മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ മ​ട്ടി​ണി വി​ജ​യ​ൻ, ഡി​സി​സി അം​ഗം പി.​സി. പോ​ക്ക​ർ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ഇ​രി​ട്ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മി​നി പ്ര​സാ​ദ്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷി​ജി ന​ടു​പ്പ​റ​മ്പി​ൽ, പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ജ​ൻ ജേ​ക്ക​ബ്, സെ​ബാ​സ്‌​റ്റ്യ​ൻ തു​ണ്ട​ത്തി​ൽ, നി​വി​ൽ മാ​നു​വ​ൽ, ത്രേ​സ്യാ​മ്മ കു​ര്യാ​ക്കോ​സ്, സു​നി​ൽ കു​ര്യ​ൻ, എം.​ഭാ​സ്‌​ക​ര​ൻ, പ്ര​കാ​ശ് തൈ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.