ഓണാഘോഷ പരിപാടികൾക്കു തുടക്കമായി
1453593
Sunday, September 15, 2024 6:36 AM IST
പള്ളിക്കുന്ന്: പള്ളിക്കുന്ന് ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾക്കു തുടക്കമായി. മേലെചൊവ്വ അമലഭവനിലെ അന്തേവാസികൾക്കൊപ്പമുള്ള ഓണാഘോഷ പരിപാടികൾ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോർജ് തയ്യിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയംകണ്ടി, സിസ്റ്റർ മേഴ്സിൻ, സിസ്റ്റർ ഇൻഫന്റ് മേരി എന്നിവർ പ്രസംഗിച്ചു.
ഓണത്തോടനുബന്ധിച്ച് പള്ളിക്കുന്ന് വനിതാ കോളജിനു സമീപം വീടുകളിലുണ്ടാക്കിയ ഉത്പന്നങ്ങളുടെ ഓണച്ചന്ത നടത്തി. ഇന്നലെ രാവിലെ നടന്ന ചെണ്ടുമല്ലിപ്പൂവിന്റെ വിളവെടുപ്പ് ഇടച്ചേരിയിൽ ശ്രീശൻ ഉദ്ഘാടനം ചെയ്തു.
ഇന്ന് വീടുകളിൽ പൂക്കള മത്സരം നടക്കും. 22ന് വിവിധ മത്സരങ്ങൾ നടക്കും. 28ന് വൈകുന്നേരം ആറിന് പള്ളിക്കുന്ന് അച്യുതവില്ലയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജോർജ് തയ്യിൽ അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി മേയർ ഇന്ദിര പ്രേമാനന്ദ് മുഖ്യാതിഥിയാകും. അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. രത്നകുമാർ ഓണസന്ദേശം നൽകും.