ബസ് കയറി മരിച്ച ജീവനക്കാരന്റെ സംസ്കാരം നടത്തി
1453071
Friday, September 13, 2024 10:57 PM IST
ശ്രീകണ്ഠപുരം: ബസ് കയറി മരിച്ച ബസ് ജീവനക്കാരന്റെ സംസ്കാരം നടത്തി. കണ്ണൂർ-ഇരിക്കൂർ -ബ്ലാത്തൂർ റൂട്ടിലെ ശ്രീപാർവതി ബസിലെ ജീവനക്കാരൻ ഏരുവേശി സ്വദേശി പടിഞ്ഞാറെപ്പുരയിൽ ദാമോദരൻ (54) ആണ് ഇതേ ബസ് കയറി മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെ ബ്ലാത്തൂർ വയലിലാണ് അപകടം. ഇരിക്കൂറിൽ നിന്നാണ് ദാമോദരൻ ബസിൽ കയറിയത്.
അവസാന ട്രിപ്പിൽ യാത്രക്കാരെ ബ്ലാത്തൂർ ടൗണിൽ ഇറക്കി വെളിച്ചംപാറയിലെ ബസ്സ്റ്റാൻഡിലേക്കു പോകുകയായിരുന്നു. വീട്ടിൽ പോകാൻ ബ്ലാത്തൂർവയൽ റോഡിൽ ഇറങ്ങിയപ്പോൾ ടയർ ചെക്ക് ചെയ്യുന്നതിനിടെ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു.
ഉടൻ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വസുമതി. മക്കൾ: അരുൺ, അഭിജിത്ത്. സഹോദരങ്ങൾ: ഗോപാലൻ, ജാനകി, മനോഹരൻ, ജനാർദനൻ.