ചെന്പേരി: ബസിലിക്ക പ്രഖ്യാപനത്തോടെ പരിശുദ്ധ പിതാവിന്റെ സാന്നിധ്യമുള്ള ദേവാലയമായി ചെന്പേരി മാറിയെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇനിമുതൽ പരിശുദ്ധ പിതാവിന്റെ ആത്മീയ സാന്നിധ്യം ഇവിടെയുണ്ട്. ഇതോടെ തിരുസഭയുടെ പൂർണത ഈ ദേവാലയത്തിൽ അനുഭവിക്കാൻ കഴിയും. മനുഷ്യന്റെ സകല ദുഃഖങ്ങൾക്കുമുള്ള സ്വർഗത്തിന്റെ ഉത്തരമാണ് ചെന്പേരിയിലെ ലൂർദ് മാതാവെന്നും ആർച്ച്ബിഷപ് പറഞ്ഞു.