പിലാത്തറ: പിലാത്തറ സെന്റ് ജോസഫ് കോളജിൽ വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കൽപ്-ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 100 ദിന ബോധവത്കരണപരിപാടിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. "ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍' എന്ന വിഷയത്തിലാണ് കോളജ് വിദ്യാർഥികൾക്കായി ക്ലാസ് സംഘടിപ്പിച്ചത്.
മാനേജർ ഫാ. രാജൻ ഫൗസ്തോ പരിപാടി ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കറും എക്സൽ ട്രെയിനിംഗ് അക്കാഡമി ഡയറക്ടറുമായ ഷൈജിത്ത് കരുവാക്കോട് ക്ലാസിന് നേതൃത്വം നൽകി. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സുഭാഷ് ജോൺ, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ് കോ-ഓർഡിനേറ്റർ ആര്യ സുകുമാരൻ, ജെൻഡർ സ്പെഷ്യലിസ്റ്റ് അരുൺ കെ. തമ്പാൻ, സിസ്റ്റർ റെജി കുര്യാക്കോസ്, അമൃത ലക്ഷ്മൺ, അനാമിക എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ 65 വിദ്യാർഥികൾ പങ്കെടുത്തു.