ഇരിട്ടി: സർക്കാർ സ്ഥാപനങ്ങളെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വിതരണം ചെയ്യുന്ന ചെടികളും ചെടിച്ചട്ടിയും പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിക്ക് കൈമാറി.
ഇരിട്ടി ഇക്കോപാർക്ക് ഗ്രാമഹരിത സമിതി മുഖേന നടപ്പിലാക്കുന്ന നഗര സസ്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് ഇരിട്ടി ഇക്കോപാർക്ക്, പായം പഞ്ചായത്ത് ഓഫീസ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലായി 100 ചെടിച്ചട്ടികളാണ് വിതരണം ചെയ്തത്.