ചെസ് മീറ്റ് തുടങ്ങി
1444391
Tuesday, August 13, 2024 1:48 AM IST
മാഹി: ഹൈദരാബാദ് റീജണിന്റെ നേതൃത്വത്തിൽ പന്തക്കൽ നവോദയ വിദ്യാലയത്തിൽ ചെസ് മീറ്റ് തുടങ്ങി. കൃഷ്ണ, കാവേരി, നാൽഗൊണ്ട, ബിജാപുർ, മാണ്ഡ്യ, കണ്ണൂർ, തിരുവനന്തപുരം എന്നിങ്ങനെ എട്ടു ക്ലസ്റ്ററുകളിലായി 96 വിദ്യാർഥികളാണ് ഹൈദരാബാദ് റീജണൽ ചെസ് മീറ്റിൽ പങ്കെടുക്കുന്നത്.
മത്സരം മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. കേരള മുൻ സംസ്ഥാന ചെസ് ചാമ്പ്യൻ ഒ.ടി. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. നവോദയ പ്രിൻസിപ്പൽ ഡോ. കെ. സജീവൻ, സീനിയർ അധ്യാപകൻ ഷാജു ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഒ.ടി. അനിൽ കുമാർ മത്സരത്തിനെത്തിയ 16 പേരുമായി ഒരേസമയം ചെസ് കളിച്ചു. 96 മത്സരാർഥികളിൽ 30 പേർ അസാമിൽ നടക്കുന്ന നാഷണൽ ചെസ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടും. മത്സരം നാളെ സമാപിക്കും.