നായിക്കാലിയിൽ റോഡിൽ താത്കാലിക സൗകര്യം ഒരുക്കുന്നു
1444135
Monday, August 12, 2024 1:03 AM IST
മട്ടന്നൂർ: മട്ടന്നൂർ-മണ്ണൂർ റോഡിൽ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് റോഡ് പുനർനിർമാണത്തിനു മുന്നോടിയായി താത്കാലിക സൗകര്യം ഒരുക്കുന്നു. കരിങ്കല്ലു കൊണ്ട് താത്കാലിക ഭിത്തി നിർമിച്ച് ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നിലവിലുള്ള റോഡിന്റെ അലൈൻമെന്റ് മാറ്റി പുതിയ റോഡ് നിർമിക്കാൻ പദ്ധതിയുണ്ട്.
സ്ഥലമെടുപ്പ് നടത്തി റോഡ് നിർമിക്കാൻ കാലതാമസം നേരിടുന്നതു കണക്കിലെടുത്താണ് താത്കാലിക സംവിധാനം ഏർപ്പെടു ത്തുന്നത്. മണ്ണിടിഞ്ഞതിനെത്തുടർന്ന് റോഡരികിലെ വീട് അപകടാവസ്ഥയിലായിരുന്നു. കരിങ്കൽ ഭിത്തി നിർമിക്കുന്നതോടെ സമീപത്തെ വീടും സുരക്ഷിതമാകും.