ഇരിക്കൂർ: കെ.കെ. ശൈലജ എംഎൽഎയെ നവമാധ്യമത്തിലൂടെ അപമാനിക്കും വിധം പ്രചാരണം നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ബ്ലാത്തൂർ സ്വദേശി കെ.പി. മുഹമ്മദ് അദ്നാതിനെതിരെയാണ് (20) ഇരിക്കൂർ പോലീസ് കേസെടുത്തത്. തൃശൂർ സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. സുധീഷ് കുമാറിന്റെ പരാതിയിലാണ് നടപടി.