ടിഎസ്എസ്എസ് ട്രസ്റ്റ് വാർഷിക പൊതുയോഗം
1442633
Wednesday, August 7, 2024 1:56 AM IST
ചെമ്പേരി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ടിഎസ്എസ്എസ് പൊട്ടംപ്ലാവ് ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ ടിഎസ്എസ്എസ് തലശേരി അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാ. ബിബിൻ ആനച്ചാരിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആൻസി സജീവ് ഐക്കരയിൽ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി മിനി മണക്കാട്ട് ട്രസ്റ്റ് വാർഷിക റിപ്പോർട്ടും സിന്ധു പാറേക്കാട്ടിൽ മഹിളാസേവാ സംഘം റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ ജോയിന്റ് സെക്രട്ടറി നിർമല ബിനോയ്, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ലീമ റോസ്, റാണി മറ്റത്തിൽ, റെജി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മികച്ച യൂണിറ്റ് പ്രവർത്തകർക്കും എസ്എച്ച്ജി ഗ്രൂപ്പിനും സമ്മാനങ്ങൾ വിതരണം ചെയ്തു.