കാട്ടാന കൃഷി നശിച്ചു
1442632
Wednesday, August 7, 2024 1:56 AM IST
ചെറുപുഴ: കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കാട്ടാന കൃഷി നശിച്ചു. തിങ്കളാഴ്ച രാത്രിയാണ് കാട്ടാന കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. പൂച്ചാലിൽ സണ്ണി, പള്ളിത്താഴത്ത് ബെന്നി എന്നിവരുടെ വാഴ, കമുക്, തെങ്ങ് എന്നിവയാണ് നശിപ്പിച്ചത്. നിരന്തരമായുണ്ടാകുന്ന കാട്ടാന ശല്യത്തിൽ ഈ പ്രദേശത്തെ കർഷകർ ഏറെ നിരാശരാണ്.
കർണാടക വനത്തിൽ നിന്നുമാണ് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നത്. വന്യമൃഗ ശല്യത്തിൽ നിന്നും സംരക്ഷണം നൽകണമെന്ന കർഷകരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരം കാണുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.