ഗ്യാസ് സിലണ്ടർ ലോറി മറിഞ്ഞു
1442629
Wednesday, August 7, 2024 1:56 AM IST
തളിപ്പറമ്പ്: നിറച്ച ഗ്യാസ് സിലണ്ടർ കയറ്റി പോകുകയായിരുന്ന മിനിലോറി മറിഞ്ഞു. ഇന്നലെ പട്ടുവം മംഗലശേരി പടിഞ്ഞാറ് നമ്പിക്കുളത്ത് കാവിനു സമീപമാണ് അപകടം നടന്നത്. റോഡിലെ ഇറക്കത്തിൽ വച്ച് ബ്രേക്ക് തകരാർ കാരണം നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. ചുടലയിലെ എൻഎഫ് ഗ്യാസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലു ണ്ടായിരുന്ന ഡ്രൈവർക്ക് നിസാര പരിക്കേറ്റു.