കൂൺ കൃഷി വിളവെടുത്തു
1442386
Tuesday, August 6, 2024 1:44 AM IST
ഇരിട്ടി: ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് കൃഷി ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് നടത്തി. ആധുനിക രീതിയിലുള്ള കൃഷിരീതി അവലംബിച്ചാണ് എൻഎസ്എസ് വോളന്റിയർമാർ സ്കൂൾ ലാബിനുള്ളിൽ കൂൺ കൃഷി നടത്തിയത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്തംഗം ഷീബ രവി നിർവഹിച്ചു.
ആറളം കൃഷി ഓഫീസർ റാം മോഹൻ, കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിതീഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ബീന എം. കണ്ടത്തിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനു ജോർജ് എന്നിവർ പ്രസംഗിച്ചു.