എടൂർ-പാലത്തുംകടവ് റീബിൽഡ് കേരള റോഡിലും മണ്ണിടിച്ചൽ ഉണ്ടായി. കച്ചേരിക്കടവ് പാലം ചരൾ റീച്ചിലാണ് റോഡിലേക്ക് മൺതിട്ട ഇടിഞ്ഞുവീണത്. കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയ ഭാഗമാണ് ഇടിഞ്ഞത്. കയർ ഭൂവസ്ത്രം പുതപ്പിച്ച പലഭാഗങ്ങളിലും ചെറിയ തോതിൽ മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. പല സഥലങ്ങളിലും ഭൂവസ്ത്രം ചിതൽ നശിപ്പിച്ച നിലയിലാണ്. മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലത്ത് റിബൺകെട്ടി അപകടമുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.